എംജിയില്‍ ബിരുദ പ്രവേശനം: ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍
മെയ് 27ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ UGCAP 2019 എന്ന ലിങ്കിലൂടെ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടത്താം.
കോട്ടയം: എംജി സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (മെയ് 15) ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. മെയ് 27ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ UGCAP 2019 എന്ന ലിങ്കിലൂടെ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ടേഷന്‍ ഫീസ് 750 രൂപ (എസ്‌സി/എസ്ടി വിഭാഗത്തിന് 375 രൂപ). ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേ വഴി അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോവാതെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് അടയ്ക്കാം. പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്‌മെന്റും മെയ് 30ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ആറിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 15നും പ്രസിദ്ധീകരിക്കും. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട് നല്‍കണം.
ലക്ഷദ്വീപില്‍നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം പകര്‍പ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവര്‍ക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, ഭിന്നശേഷി ക്വാട്ടാകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
ഭിന്നശേഷി/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍ ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് മെയ് 24നകം അപേക്ഷ നല്‍കണം. ഈ സീറ്റുകളിലേക്കുള്ള പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റ് മെയ് 25ന് പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതത് കോളജുകളില്‍ മെയ് 27, 28 തിയ്യതികളില്‍ നടക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ സര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്. അക്ഷയ സെന്ററുകള്‍ വഴിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. അഫിലിയേറ്റഡ് കോളജുകളില്‍ ഏകജാലക ഹെല്‍പ് ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിരുദത്തിന് 57,009 സീറ്റ്; ഏറ്റവുമധികം ബികോമിന്
എംജി സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ മൊത്തം 57,009 ബിരുദ സീറ്റുകളാണുള്ളത്. ക്യാപിലൂടെ 32,264 സീറ്റിലേക്ക് പ്രവേശനം നടക്കും. ഇതുകൂടാതെ 22,852 മാനേജ്‌മെന്റ് സീറ്റും 1,893 മാനേജ്‌മെന്റ് ക്വാട്ട സീറ്റുമുണ്ട്. 17 വിവിധ പ്രോഗ്രാമുകളുള്ള ബികോമിനാണ് ഏറ്റവുമധികം സീറ്റ്- 22,424. ക്യാപിലൂടെ 11,866 സീറ്റിലേക്കാണ് പ്രവേശനം. കൂടാതെ 10,249 മാനേജ്‌മെന്റ് സീറ്റും 309 കമ്മ്യൂണിറ്റി ക്വാട്ടയുമുണ്ട്. 41 വിവിധ പ്രോഗ്രാമുകളുള്ള ബിഎസ്‌സിയ്ക്ക് 13,264 സീറ്റാണുള്ളത്. ക്യാപ്- 8,261, മാനേജ്‌മെന്റ്- 4,181, കമ്മ്യൂണിറ്റി ക്വാട്ട- 822 എന്നിങ്ങനെയാണ് സീറ്റ്. 50 വിവിധ പ്രോഗ്രാമുകളുള്ള ബിഎയ്ക്ക് മൊത്തം 11,071 സീറ്റാണുള്ളത്.
ക്യാപ്- 6,901, മാനേജ്‌മെന്റ്- 3,131, കമ്മ്യൂണിറ്റി- 639 എന്നിങ്ങനെയാണ് സീറ്റ്. ബിവോകിന് 286 (ക്യാപ്), 286 (മാനേജ്‌മെന്റ്) സീറ്റാണുള്ളത്. ബിസിഎയ്ക്ക് 4,040 സീറ്റുണ്ട്. ക്യാപ്- 2,077, മാനേജ്‌മെന്റ്- 1,910, കമ്മ്യൂണിറ്റി- 53 എന്നിങ്ങനെയാണ് സീറ്റ്. ബിബിഎയ്ക്ക് 4,518 സീറ്റാണുള്ളത്. ക്യാപ്- 2,309, മാനേജ്‌മെന്റ്- 2,156, കമ്മ്യൂണിറ്റി- 53. ബിഎസ്ഡബ്ല്യുവിന് 146 സീറ്റാണുള്ളത്. ക്യാപ്- 73, മാനേജ്‌മെന്റ്- 73. ബിബിഎമ്മിന് 290 സീറ്റാണുള്ളത്. ക്യാപ്- 153, മാനേജ്‌മെന്റ്- 133, കമ്മ്യൂണിറ്റി- 4. ബിപിഎഡിന് 94 സീറ്റാണുള്ളത്. ക്യാപ്- 47, മാനേജ്‌മെന്റ്- 47. ബിടിടിഎമ്മിന് 324 സീറ്റാണുള്ളത്. ക്യാപ്- 167, മാനേജ്‌മെന്റ്- 147, കമ്മ്യൂണിറ്റി- 10. ബിഎച്ച്എമ്മിന് 120 സീറ്റാണുള്ളത്. ക്യാപ്- 60, മാനേജ്‌മെന്റ്- 60. ബിഎഫ്ടിക്ക് 128 സീറ്റാണുള്ളത്. ക്യാപ്- 64, മാനേജ്‌മെന്റ്- 64.