'ചിത്രശലഭം' സംഗീത ആല്‍ബം പുറത്തിറങ്ങി
നേര്‍ത്ത നിലാവ്, മിന്നാമിന്നി തുടങ്ങിയ പാട്ടുകളുടെ വീഡിയോ സോംഗുകളാണ് പുറത്തിറങ്ങിയത്.
കോഴിക്കോട്: പ്രശസ്ത പിന്നണി ഗായകന്‍ കെ കെ നിഷാദിന്റെ ചിത്രശലഭം സംഗീത ആല്‍ബം പുറത്തിറങ്ങി. പി കെ ഗോപി രചിച്ച് ബിജീഷ് കൃഷ്ണ സംഗീതം നല്‍കിയ നാലു പാട്ടുകളാണ് ഈ ആല്‍ബത്തിലുള്ളത്. നേര്‍ത്ത നിലാവ്, മിന്നാമിന്നി തുടങ്ങിയ പാട്ടുകളുടെ വീഡിയോ സോംഗുകളാണ് പുറത്തിറങ്ങിയത്.
നേര്‍ത്ത നിലാവിന്റെ ഗാനരംഗത്ത് നിഷാദും ഭാര്യ സവിജ നിഷാദും മകന്‍ ആദിത്യനുമാണ് അഭിനയിച്ചിട്ടുള്ളത്. അനുശ്രീ ചന്ദ്രനാണ് ഈ ആല്‍ബം സംവിധാനം ചെയ്തത്. ആല്‍ബത്തിലെ ഓരോ പാട്ടും വ്യത്യസ്ത കള്‍ച്ചറില്‍ ചെയ്യാനാണ് ആഗ്രഹിച്ചത്. നേര്‍ത്ത നിലാവ് ഹിന്ദോളം, ഹംസാനന്തി രാഗങ്ങളില്‍ ചിട്ടപ്പെടുത്തി.
സ്പാനിഷ് സ്‌റ്റൈല്‍ ട്രീറ്റ്‌മെന്റാണ് ഉപയോഗപ്പെടുത്തിയത്. ലിവിംഗ് ടുഗെതര്‍ ബന്ധം പശ്ചാത്തലമാക്കിയാണ് മിന്നാമിന്നി ചിത്രീകരിച്ചത്. ഗായകന്‍ എന്നതിലുപരി ഞാനൊരു അഭിനേതാവുമാണ് എന്ന് ആളുകള്‍ പറയുമ്പോള്‍ സന്തോഷമെന്ന് നിഷാദ് പറയുന്നു.