16 കാരിയെ മാതാവിന്റെ കാമുകന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മാതാവും കാമുകനും പോലിസ് കസ്റ്റഡിയില്‍
ദിവസങ്ങള്‍ മുന്‍പ് മഞ്ചു കാമുകനായ അനീഷിനൊപ്പം ഒളിച്ചോടി പോയിരുന്നു. മഞ്ചുവിന്റെ മകള്‍ മീരയേയും അന്ന് മുതല്‍ കാണാതായിരുന്നു. ഇതോടെ മഞ്ചു വിനെയും മകളെയും കാണാനില്ലെന്ന് കാണിച്ചു യുവതിയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി.
നെടുമങ്ങാട് : കാമുകനൊപ്പം ഒളിച്ചോടി പോയ യുവതിയുടെ മകളെ കാമുകന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. നെടുമങ്ങാട് കരാന്തല കുരിശടിയില്‍ മഞ്ചു (39) വിന്റെ മകള്‍ മീര (16 ) യാണ് മഞ്ചുവിന്റെ കാമുകന് ഇടമല സ്വദേശി അനീഷിന്റെ (32)വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തിയത്.
ദിവസങ്ങള്‍ മുന്‍പ് മഞ്ചു കാമുകനായ അനീഷിനൊപ്പം ഒളിച്ചോടി പോയിരുന്നു. മഞ്ചുവിന്റെ മകള്‍ മീരയേയും അന്ന് മുതല്‍ കാണാതായിരുന്നു. ഇതോടെ മഞ്ചു വിനെയും മകളെയും കാണാനില്ലെന്ന് കാണിച്ചു യുവതിയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്കി. ഇതിന്റെ അന്വേഷണത്തിനിടയില്മഞ്ചുവിനെയും അനീഷിനെയും പോലിസ് തമിഴ്നാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മീര ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. യുവതി കാമുകനോടൊപ്പം പോയപ്പോള്‍ മകളെയും കൊണ്ട് പോയി എന്നായിരുന്നു ബന്ധുക്കള്‍ കരുതിയിരുന്നത്. തുടര്‍ന്ന് പോലിസ് യുവതിയെയും കാമുകനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരവിരുദ്ധമായ മറുപടിയാണ് പോലിസിന് നല്‍കിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് ഇരുവരുടേയും വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തി.
ഇതിനിടയിലാണ് അനീഷിന്റെ വീടിന്റെ കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്നാണ് സംശയം. പോലിസ് ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്.