നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Update: 2024-09-19 09:26 GMT

പാലക്കാട്: പാലക്കാട്ടെ നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി. 14കാരിയായ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. നേരത്തേ, 17കാരിയായ രണ്ടാമത്തെ കുട്ടിയെ വ്യാഴാഴ്ച രാവിലെ മണ്ണാര്‍ക്കാട് നിന്ന് സുഹൃത്തിനോടൊപ്പം കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കുമൊപ്പം നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് കാണാതായ 17കാരിയായ മറ്റൊരു പെണ്‍കുട്ടിയെ ബുധനാഴ്ച തന്നെ പോലിസ് കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ഓടെയാണ് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് പോലിസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി. പോക്‌സോ കേസ് അതിജീവിത ഉള്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികളും നേരത്തെയും സമാനരീതിയില്‍ നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പോലിസ് പെട്ടെന്ന് കണ്ടെത്തിയിരുന്നു.

Tags:    

Similar News