തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മോദി വെറുക്കപ്പെട്ടവനായി മാറി: എം കെ ഫൈസി
തൃശൂരില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം തെരുവില്‍ പ്രതിഷേധിച്ചിട്ടും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാത്തത് കോര്‍പറേറ്റ് ദാസ്യംകൊണ്ട് മാത്രമാണ്.
തൃശൂര്‍: തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വെറുക്കപ്പെട്ടവനായി പ്രധാനമന്ത്രി മോദി മാറിയെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തൃശൂരില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകര്‍ ഒന്നടങ്കം തെരുവില്‍ പ്രതിഷേധിച്ചിട്ടും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാത്തത് കോര്‍പറേറ്റ് ദാസ്യംകൊണ്ട് മാത്രമാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ദിശ നിര്‍ണയിക്കാന്‍ എസ് ഡിപിഐയ്ക്ക് സാധിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് എസ് ഡിപിഐ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി മാറിയെന്നും എം കെ ഫൈസി വ്യക്തമാക്കി.
എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്‍, സംസ്ഥാന സമിതിയംഗങ്ങളായ ഡോ.സി എച്ച് അഷറഫ്, അഡ്വ. എ എ റഹിം, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി എം അഹമ്മദ്, ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംസാരിച്ചു.