കുരങ്ങുപനി: മാനന്തവാടി ആര്‍ഡി ഓഫിസില്‍ കണ്‍ട്രോള്‍ റൂം

റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലുണ്ടാവും. വെറ്ററിനറി ഓഫിസറെ നോഡല്‍ ഓഫിസറായി നിയമിക്കും.

Update: 2020-04-29 12:25 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ആര്‍ഡി ഓഫിസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു. റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലുണ്ടാവും. വെറ്ററിനറി ഓഫിസറെ നോഡല്‍ ഓഫിസറായി നിയമിക്കും.

കന്നുകാലികളും ആളുകളും വനപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് രോഗബാധയ്ക്കിടയാക്കും. ഇത് തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുരങ്ങുപനി ബാധിതപ്രദേശത്തെ കോളനി നിവാസികള്‍ക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികള്‍ക്ക് തീറ്റയുമെത്തിക്കുന്നതിന് നടപടി സ്വീകരിക്കും. കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാന്‍ വിട്ടാല്‍ പിഴരോഗപ്രതിരോധമാര്‍ഗം സ്വീകരിക്കാതെ കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാന്‍ വിട്ടാല്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിന്റെ ആറ് സ്‌ക്വാഡുകള്‍ ഇതിനായി നിരീക്ഷണം നടത്തും. കന്നുകാലികള്‍ക്ക് രോഗപ്രതിരോധലേപനം പുരട്ടുന്നതിനായി മാസത്തില്‍ രണ്ടുതവണ ക്യാംപ് നടത്തും. തിരുനെല്ലി പഞ്ചായത്തില്‍ കാട്ടില്‍നിന്ന് തേന്‍ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. രോഗം ബാധിക്കുന്നതിന് സാധ്യതയുള്ള പുഴയോരങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചുവപ്പുനാട കെട്ടി ആളുകള്‍ ഇറങ്ങുന്നത് തടയും. 

Tags:    

Similar News