മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട്

കാസര്‍കോഡ്,കോഴിക്കോട്,തിരുവനന്തപരും ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.എറണാകുളം,ആലപ്പുഴ,കോട്ടയം,കൊല്ലം ജില്ലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളും വെളളത്തിലായി. ആലപ്പുഴയുടെ കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുകയാണ്.വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. മട വീഴ്ച മൂലം പല പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. പാടശേഖരങ്ങളിലെയും കരയിലെയും കൃഷി നാശം മൂലം ഏകദേശം 19 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Update: 2019-08-13 05:52 GMT

കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് 11 ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. നാളെ നാലു ജില്ലകളില്‍ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോഡ്, കോഴിക്കോട്,തിരുവനന്തപരും ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം,തൃശൂര്‍,വയനാട്,കാസര്‍കോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.മറ്റു ജിലകളിലും മഴയുണ്ടാകുമെങ്കിലും ശക്തമായ മഴയക്ക് സാധ്യത കുറവാണെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്. ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം,ആലപ്പുഴ,കോട്ടയം,കൊല്ലം ജില്ലകളില്‍ രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്.

കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളും വെളളത്തിലായി. ആലപ്പുഴയുടെ കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുകയാണ്.വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. മട വീഴ്ച മൂലം പല പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. പാടശേഖരങ്ങളിലെയും കരയിലെയും കൃഷി നാശം മൂലം ഏകദേശം 19 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. 95 ദുരിതാശ്വാസ ക്യാപുകളും ഇവിടെ തൂറന്നിട്ടുണ്ട്. കുട്ടനാടന്‍ മേഖലയില്‍ ഉള്ളവര്‍ കൂടുതലായി ദുരിതാശ്വാസ ക്യാപുകളിലേക്ക് എത്തുന്നുണ്ട്. അതേ സമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്തതെങ്കിലും ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 39.90 ശതമാനം വെള്ളമാത്രമാണുള്ളത്.

അതേ സമയം ഭൂതത്താന്‍കെട്ട്,മലങ്കര,ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഭൂതത്താന്‍ കെട്ടിന്റെ 15 ഷട്ടറുകളും മലങ്കരയുടെ ആറു ഷട്ടറുകളും തുറന്ന് തന്നെ വെച്ചിരിക്കുകയാണ്. അതേ സമയം ഇടമലയാര്‍ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും അടച്ചു.എറണാകൂളം ജില്ലയില്‍ വിവിധ താലുക്കൂകളിലായി 167 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിരുന്നത്. എന്നാല്‍ വെള്ളമിറങ്ങിതുടങ്ങിയതോടെ കുടുംബങ്ങള്‍ വീടൂകളിലേക്ക് മടങ്ങിതുടങ്ങിയതോടെ 104 ക്യാംപുകളുടെ പ്രവര്‍ത്തനം നിര്‍ത്തി.ബാക്കി 63 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നത് പറവൂര്‍ താലൂക്കിലാണ്-30 ക്യംപുകളാണ് ഇവിടുള്ളത്.ആലുവയാണ്് കുടുതല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥലം. ഇവിടെ 21 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. കണയന്നൂര്‍-ആറ്,കോതമംഗലം,മൂവാറ്റുപുഴ,കുന്നത്ത്‌നാട് എന്നിവടങ്ങളില്‍ രണ്ടു വീതം ക്യാംപുകളും പ്രവര്‍ത്തിക്കുന്നു.

Tags:    

Similar News