കാലവര്‍ഷക്കെടുതി: റെസ്‌ക്യു റിലീഫ് ടീമുകള്‍ സജ്ജരാകണമെന്ന് പോപുലര്‍ ഫ്രണ്ട്

കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പ്രാദേശിക റെസ്‌ക്യു റിലീഫ് ടീമുകള്‍ റെസ്‌ക്യു പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സലീം അറിയിച്ചു

Update: 2021-05-27 16:03 GMT

കൊച്ചി: കൊവിഡ് മഹാമാരി തീവ്രമായി തുടരുന്നതിനിടയില്‍ പേമാരിയും കാറ്റും കാലവര്‍ഷ കെടുതിയും കടല്‍ക്ഷോഭവും രൂക്ഷമായി കൊണ്ടിരിക്കുന്നതിനാല്‍ കൊവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച പ്രാദേശിക റെസ്‌ക്യു റിലീഫ് ടീമുകള്‍ റെസ്‌ക്യു പ്രവര്‍ത്തനം ശക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സലീം അറിയിച്ചു.

രോഗം കൊണ്ട്് ബുദ്ധിമുട്ടുന്നവരും ലോക്ക്ഡൗണ്‍ മൂലം തൊഴിലില്ലാതെയും പലവിധ പ്രയാസമനുഭവിക്കുന്നവരുടെയും പ്രകൃതി ക്ഷോഭത്തില്‍ ബുദ്ധിമുട്ടുന്നവരുടെ സംഖ്യ കൂടി കൊണ്ടിരിക്കുന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും സേവന രംഗത്ത് സജ്ജരാണ് എന്നും യോഗം വിലയിരുത്തി.

പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് വി കെ സലീമിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിനില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ.ഷിജാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനാഫ് കൊച്ചി, സിയാദ് പറവൂര്‍, നജീബ് എറണാകുളം, ലത്തീഫ് മുവാറ്റുപുഴ, ഷബീര്‍ ആലങ്ങാട്, ഷിയാസ് പെരുമ്പാവൂര്‍, കെ എസ്. നൗഷാദ് സംസാരിച്ചു.

Tags:    

Similar News