കൊല്ലം: ഇടക്കുളങ്ങരയില്‍ അമ്മയെയും രണ്ടര വയസുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.
കഴുത്തറുത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തതെന്നാണ് പോലിസിന്റെ നിഗമനം.