വര്‍ക്കലയില്‍ മാതാവും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2024-02-28 09:47 GMT
വര്‍ക്കലയില്‍ മാതാവും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ഇരുവരുടേയും മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News