ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി; ആയിഷ ബാനു സംസ്ഥാന പ്രസിഡന്‍റ്

പുതിയ കമ്മിറ്റിയിലെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല.

Update: 2021-09-12 12:16 GMT

കോഴിക്കോട്: ലൈംഗിക അധിക്ഷേപ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തി എംഎസ്എഫിന്റെ വനിതാവിഭാഗം 'ഹരിത'യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണ് പുതിയ സംസ്ഥാന കമ്മിറ്റിയെ തീരുമാനിച്ചത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരേ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വം പിരിച്ചു വിട്ടിരുന്നു. അതിന് പകരമായുള്ള പുതിയ കമ്മിറ്റിയെ ഇപ്പോള്‍ പ്രഖ്യാപിച്ചതും ലീഗ് സംസ്ഥാന നേതൃത്വം തന്നെയാണ്.

ഭാരവാഹിപ്പട്ടിക

പ്രസിഡന്റ് - ആയിശ ബാനു പി എച്ച് (മലപ്പുറം).

വൈസ് പ്രസിഡന്റുമാര്‍ -നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്).

ജനറല്‍ സെക്രട്ടറി-റുമൈസ റഫീഖ് (കണ്ണൂര്‍).

സെക്രട്ടറിമാര്‍- അഫ്ഷില (കോഴിക്കോട്), ഫായിസ. എസ് (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം).

ട്രഷറര്‍- നയന സുരേഷ് (മലപ്പുറം)

പുതിയ കമ്മിറ്റിയിലെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പഴയ കമ്മിറ്റിയിലെ ട്രഷറര്‍ ആയിരുന്നു. ലൈംഗിക അധിക്ഷേപ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എംഎസ്എഫ് ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തില്‍ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്. പഴയ കമ്മിറ്റിയിലെ പത്തംഗങ്ങളായിരുന്നു വനിതാ കമ്മിഷനും പിന്നീട് പോലിസിനും പരാതി നല്‍കിയത്.

Similar News