ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ്: പരിയാപുരം സ്‌കൂളിലെ മൂന്നുതാരങ്ങള്‍ കേരള ടീമില്‍

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ റിങ്കു ആന്റണി, ആഷ്‌ലി വിനോജ്, പി ടി അനഘ എന്നിവരാണ് കേരളത്തിന്റെ ജഴ്‌സിയണിയുന്ന താരങ്ങള്‍.

Update: 2020-01-13 10:28 GMT

പെരിന്തല്‍മണ്ണ: ജനുവരി 16 മുതല്‍ 19 വരെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടക്കുന്ന 24ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള (പെണ്‍) ടീമില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു മിടുക്കികള്‍ ഇടംപിടിച്ചു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ റിങ്കു ആന്റണി, ആഷ്‌ലി വിനോജ്, പി ടി അനഘ എന്നിവരാണ് കേരളത്തിന്റെ ജഴ്‌സിയണിയുന്ന താരങ്ങള്‍. 

Tags:    

Similar News