മഹാരാഷ്ട്രയില്‍ ബിജെപി-അജിത് പവാര്‍ സഖ്യത്തിന് അല്‍പായുസെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍

ബിജെപി അവിടെ വീണ്ടും അധികാരത്തിലെത്തരുത് എന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. ഗോവ, മണിപ്പൂര്‍, കര്‍ണാടക എന്നിവിടങ്ങളിലേത് പോലെ സ്വാധീനിച്ച് ഭൂരിപക്ഷം ഉണ്ടാക്കുന്ന പതിവ് രീതിയാണ് ബിജെപി മഹാരാഷ്ട്രയിലും പയറ്റുന്നത്.ആകെ മൂന്നോ നാലോ ആളുകള്‍ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം വരെ ആയിരിക്കും ഈ സഖ്യമുണ്ടാകുക

Update: 2019-11-23 16:19 GMT

കൊച്ചി: മഹാരാഷ്ട്രയില്‍ ബിജെപി-അജിത് പവാര്‍ സഖ്യത്തിന് അല്‍പായുസെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ മാസ്റ്റര്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നടത്തിയത് പാതിര ഓപറേഷന്‍.മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യത്തെ ശരത് പവാറുള്‍പ്പെടെ പിന്തുണക്കുമെന്നുവെന്നുമൊക്കെ നടക്കുന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്. ബിജെപി അവിടെ വീണ്ടും അധികാരത്തിലെത്തരുത് എന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. ഗോവ, മണിപ്പൂര്‍, കര്‍ണാടക എന്നിവിടങ്ങളിലേത് പോലെ സ്വാധീനിച്ച് ഭൂരിപക്ഷം ഉണ്ടാക്കുന്ന പതിവ് രീതിയാണ് ബിജെപി മഹാരാഷ്ട്രയിലും പയറ്റുന്നതെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ആകെ മൂന്നോ നാലോ ആളുകള്‍ മാത്രമാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസം വരെ ആയിരിക്കും ഈ സഖ്യമുണ്ടാകുക. അജിത് പവാര്‍ നേരിടുന്ന ചില എന്‍ഫോഴ്‌സ്‌മെന്റ് ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണോ സഖ്യത്തിലേക്ക് എത്തിച്ചതെന്ന് അറിയേണ്ടതുണ്ട്. അജിത് പവാര്‍ അതില്‍ വീണു എന്ന് വേണം കരുതാന്‍. ശരത് പവാറിനെതിരെ പലവട്ടം എന്‍ഫോഴ്‌സ്‌മെന്റിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയതാണ്. എന്നാല്‍ അദ്ദേഹം കുലുങ്ങിയിട്ടില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള നിലപാടില്‍ എന്‍സിപി ഉറച്ച് നില്‍ക്കുകയാണെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.സര്‍ക്കാരുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവല്‍കരിച്ച് മുന്നോട്ട് പോകുകയായിരുന്നുഎന്‍സിപി.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് അറിഞ്ഞയുടന്‍ ബിജെപി നേതാക്കള്‍ പാതിര ഓപറേഷന്‍ നടത്തി അജിത് പവാറിനെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയായിരുന്നു. പുലര്‍ച്ചെ് നടന്ന സത്യപ്രതിജ്ഞ തന്നെ എത്രയോ അസാധാരണമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ വരെ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിട്ടുണ്ട്. രൂപവല്‍്കരണ കാലം മുതല്‍ എല്‍ഡിഎഫിലുള്ള പാര്‍ട്ടിയാണ് എന്‍സിപി. അതേ സമയം മഹാരാഷ്ട്രയില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. 

Tags:    

Similar News