നെടുമ്പാശേരി വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടിച്ചെടുത്തു
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി യൂസഫാണ് പിടിയിലായത്. ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് മൂല്യം.
കൊച്ചി:ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിട്ട് സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍.സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി യൂസഫാണ് പിടിയിലായത്. കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സെക്യുരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്.
ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച 500 റിയാലിന്റെ 800 നോട്ടുകളാണ് പിടിച്ചെടുത്തത്. 90 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് മൂല്യം. സിയാല്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കറന്‍സി കടത്ത് കണ്ടെത്തിയതിനെത്തുടര്‍ന്ന് കസ്റ്റംസിനെ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി പ്രതിയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.