നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ് ഐ സാബുവിന് ജാമ്യം
രണ്ട് ലക്ഷം രൂപയുടെ ബോണ്ടും എറണാകുളം ജില്ല വിടരുതെന്ന ഉപാധികളോടെയുമാണ് ജാമ്യം. സാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച കേസിലെ ഒന്നാം പ്രതി എസ്ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും എറണാകുളം ജില്ല വിടരുതെന്ന ഉപാധികളോടെയുമാണ് ജാമ്യം. സാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്്. സാമ്പത്തിക തട്ടിപ്പു കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര് പോലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21ന് പീരുമേട് സബ് ജയിയില്‍ റിമന്റില്‍ കഴിയവെയാണ് മരിച്ചത്.