കുരുന്ന് ജീവന്‍ രക്ഷിച്ചതിന്റെ ആത്മസംതൃപ്തിയില്‍ ഡോ.നൗഷാദ് ഹജ്ജിന് പുറപ്പെട്ടു; ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി
ഗര്‍ഭകാലം 25 ആഴ്ചയെത്തിയപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഭാരം 600 ഗ്രാം മാത്രമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികില്‍യ്ക്ക് മാതാപിതാക്കളുടെ സാമ്പത്തിക പരാധീനത തടസമായതിനെത്തുടര്‍ന്നാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശിശുരോഗ വിദഗ്ധന്‍ ഡോ. എം എസ് നൗഷാദിന്റെയും സഹപ്രവര്‍ത്തകരുടെയും നിശ്ചയ ദാര്‍ഢ്യവും അര്‍പ്പണ മനോഭാവവുമാണ്് കുരുന്നിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്
കൊച്ചി : ഉദയംപേരൂര്‍ സ്വദേശികളുടെ മാസം തികയാതെ ജനിച്ച പെണ്‍കുഞ്ഞിനെ പുതുജീവിതത്തിലേയ്ക്ക് തിരികെയെത്തിച്ച്് എറണാകുളം ജനറല്‍ ആശുപത്രിയിലെ ശിശിരോഗ വിഭാഗം.ഗര്‍ഭകാലം 25 ആഴ്ചയെത്തിയപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഭാരം 600 ഗ്രാം മാത്രമായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികില്‍യ്ക്ക് മാതാപിതാക്കളുടെ സാമ്പത്തിക പരാധീനത തടസമായതിനെത്തുടര്‍ന്നാണ് കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ കുഞ്ഞിന്റെ തൂക്കം 460 ഗ്രാമായി കുറഞ്ഞിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവയവങ്ങള്‍, ഉയര്‍ന്ന അണുബാധ സാധ്യത, ശ്വാസതടസ്സം, മുലപ്പാല്‍ നല്‍കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങി നിരവധി വെല്ലുവിളികള്‍ക്കിടയിലും ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എം എസ് നൗഷാദിന്റെയും സഹപ്രവര്‍ത്തകരുടെയും നിശ്ചയ ദാര്‍ഢ്യവും അര്‍പ്പണ മനോഭാവവുമാണ്് ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും കുഞ്ഞിന്റെ മാതാ പിതാക്കള്‍ക്കും ആത്മധൈര്യം നല്‍കിയത്.
നിയോനേറ്റല്‍ ഐ സി യു വിലെ സൂക്ഷ്മമായ പരിചരണവും, അണുബാധയേല്‍ക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയും നല്‍കുന്നതിനോടൊപ്പം അമ്മയില്‍ നിന്നും ശേഖരിച്ച മുലപ്പാലും, ഐ വി ഫ്ളൂയിഡുകളും കുഞ്ഞിന് നല്‍കി .അങ്ങനെ നാല് ആഴ്ചക്ക് ശേഷം തൂക്കം 750 ഗ്രാമിലെത്തി. പിന്നീട് കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേര്‍ക്കുന്ന കംഗാരു മദര്‍ കെയറും തുടങ്ങി. ഇതിനിടെ കുഞ്ഞിന്റെ കണ്ണ് പരിശോധനയില്‍ കാഴ്ച മങ്ങുന്ന റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി (ആര്‍ഒപി) എന്ന അസുഖം കണ്ടെത്തി. ഒഫ്താല്‍മോളജിസ്റ്റ് ഡോ. ഷര്‍മിളയുടെ നേതൃത്വത്തിലുള്ള സംഘം ലേസര്‍ ചികിത്സയിലൂടെ ഇതും സുഖപ്പെടുത്തി. 36 ആഴ്ച പിന്നിട്ട കുഞ്ഞിന്റെ ഇപ്പോഴത്തെ തൂക്കം 1.2 കി.ഗ്രാം ആണ്. ഇതിനിടയില്‍ കുഞ്ഞിന്റെ ചികില്‍സയും നിരന്തരമായ ഉറക്കിമിളപ്പും, മാനസിക സംഘര്‍ഷവും ഏല്‍പ്പിച്ച ആഘാതത്താല്‍ ഹൃദയാഘാതം സംഭവിച്ച പിതാവിന്റെ ചികിത്സയും ജനറല്‍ ആശുപത്രിയില്‍ തന്നെ നടത്തി.ഏതാനും ദിവസത്തിനകം കുഞ്ഞിന്റെ ഭാരം 1.5 കി.ഗ്രാം എത്തുമെന്നും തുടര്‍ന്ന് ആശുപത്രി വിടാനാകുമെന്ന് പറഞ്ഞ ഡോ. നൗഷാദ് കൈവിട്ടു പോകുമായിരുന്ന കുരുന്നിന് പുതുജീവന്‍ നല്‍കുവാന്‍ സാധിച്ച ആത്മസംതൃപ്തിയില്‍ ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെട്ടിരിക്കുകയാണ്.