സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 6 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Update: 2020-07-07 14:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (13), പേരാവൂര്‍ (16), ന്യൂ മാഹി (7), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുന്‍സിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6), ആലപ്പുഴ ജില്ലയിലെ താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോരുതോട് (4), തലയാഴം (12), പാലക്കാട് ജില്ലയിലെ പിരായിരി (14), തരൂര്‍ (9), കൊല്ലം ജില്ലയിലെ ഇട്ടിവ (17) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇന്നു മാത്രം 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

Tags:    

Similar News