പുതുവര്‍ഷ ആഘോഷം: എറണാകുളത്ത് പൊതു സ്ഥലങ്ങളില്‍ രാത്രി 10നു ശേഷം ആഘോഷങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം

പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടല്‍ അനുവദിക്കില്ല.നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ ചുമത്തി നിയമ നടപടി സ്വീകരിക്കും.നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവികളും ഉറപ്പ് വരുത്തും

Update: 2020-12-31 10:26 GMT

കൊച്ചി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതു വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഇന്ന് പൊതു സ്ഥലങ്ങളില്‍ രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ ചുമത്തി നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ജില്ലാ കലക്ടറും ജില്ലാ പോലിസ് മേധാവികളും ഉറപ്പ് വരുത്തും.

കൊവിഡിന്റെ സാഹചര്യത്തില്‍ പുതുവര്‍ഷ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊവിഡ് വ്യാപനം വര്‍ധിക്കാതിരിക്കാനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതു വര്‍ഷ ആഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം.

മാസ്‌ക്, സാമൂഹിക അകലം , സാനിറ്റൈസേഷന്‍ ,ബ്രെക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ എന്നിവ കര്‍ശനമായി പാലിക്കണം. പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടല്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News