രാത്രികാല യാത്രാനിരോധനം: കര്‍ണാടക മുഖ്യമന്ത്രിയുമായി കേരളം ചര്‍ച്ച നടത്തും

രാത്രികാല യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം വനംവന്യജീവി, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കൂടിയാലോചിച്ച് തയ്യാറാക്കാനും ചുമതലപ്പെടുത്തി.

Update: 2019-12-11 17:04 GMT

തിരുവനന്തപുരം: ദേശീയപാത 766ലെ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാലയാത്രാ നിരോധനം സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയുമായി ഔദ്യോഗിക ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

രാത്രികാല യാത്രാനിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം വനംവന്യജീവി, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കൂടിയാലോചിച്ച് തയ്യാറാക്കാനും ചുമതലപ്പെടുത്തി. യോഗത്തില്‍ വനം മന്ത്രി കെ രാജു, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News