സിബിഐയെ തടയാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം
ബാബരി മസ്ജിദ് കേസിൽ സിബിഐ എടുത്ത സമീപനവും കേരളത്തിൽ സ്വീകരിക്കുന്ന മറ്റ് സമീപനവും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞാൽ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങൾക്ക് ബോധ്യമാകും.
തിരുവനന്തപുരം: സിബിഐയെ തടയാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഓർഡിനൻസ് ജനങ്ങളിൽ തെറ്റിധാരണയ്ക്ക് ഇടയാക്കും. ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നാൽ സർക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന് ജനങ്ങൾക്ക് തോന്നും. അതിനാൽ സിബിഐയ്ക്കെതിരെ ശക്തമായ പ്രചാരണം നടത്തി മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം.
കേന്ദ്ര ഏജൻസികളുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കും. ബാബരി മസ്ജിദ് കേസിൽ സിബിഐ എടുത്ത സമീപനവും കേരളത്തിൽ സ്വീകരിക്കുന്ന മറ്റ് സമീപനവും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്കിറങ്ങിക്കഴിഞ്ഞാൽ സിബിഐയുടെ ഉദ്ദേശമെന്താണെന്ന് ജനങ്ങൾക്ക് ബോധ്യമാകുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.