കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉടന്‍ ഉള്‍പ്പെടുത്തണം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും

Update: 2020-10-16 12:45 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. ജോസ് കെ മാണി മുന്നണിയിലേക്ക് കടന്ന് വരുന്നത് ഗുണം ചെയ്യുമെന്നാണ് സെക്രട്ടേറിയേന്റിന്റെ വിലയിരുത്തല്‍. ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും.

സെക്രട്ടേറിയേറ്റിന്റെ ഈ നിലപാട് ഇടത് മുന്നണിയെ അറിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനെ യോഗം ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നേ ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കുന്നതിനുള്ള നടപടി വേണമെന്നാണ് സിപിഎം തീരുമാനം. നിര്‍ണ്ണായകമായ പല തദ്ദേശ സ്ഥാപനങ്ങളിലും ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. സെക്രട്ടേറിയേറ്റ് യോഗം എകെജി സെന്ററില്‍ ചേരുന്നതിനിടെയാണ് ജോസ് കെ മാണി എകെജി സെന്ററില്‍ എത്തിയത്.

Tags:    

Similar News