തദ്ദേശവാർഡ് വിഭജനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി എ കെ ബാലൻ

യുഡിഎഫിന്‍റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാര്‍ഡുകള്‍ വിഭജിച്ചത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരു ഭാഗത്തും വീട് മറ്റൊരു ഭാഗത്തുമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.

Update: 2020-01-21 09:15 GMT

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി എ കെ ബാലൻ. സര്‍ക്കാര്‍ ഓര്‍ഡിനൻസ് കൊണ്ടുവരുന്നത് ജനസംഖ്യയ്ക്ക് ആനുപാതികമായ വിഭജനത്തിനാണ്.

യുഡിഎഫിന്‍റെ കാലത്താണ് രാഷ്ട്രീയനേട്ടത്തിനായി വാര്‍ഡുകള്‍ വിഭജിച്ചത്. അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു. വീട്ടിലെ കക്കൂസ് ഒരു ഭാഗത്തും വീട് മറ്റൊരു ഭാഗത്തുമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു. എന്നാൽ യുഡിഎഫിന് അനുകൂലമായി വാര്‍ഡുകള്‍ വിഭജിച്ചിട്ടും വിജയം എൽഡിഎഫിനായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരട് തദ്ദേശ വകുപ്പ് നിയമവകുപ്പിന് കൈമാറിയിട്ടുണ്ട്. അധിക സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ ഗവർണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തൽ. 2011 സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ വാർഡുകൾ വിഭജിക്കാൻ കൊണ്ടുവന്ന ഓർഡിൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്നും ബില്ലിൽ ഒപ്പിടരുതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് പരാതി നൽകിയിരുന്നു.

Tags:    

Similar News