ഇന്ന് മുതല്‍ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം
ഇതു പ്രകാരം പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് അവരുടെ റസിഡന്‍ഷ്യല്‍ വിലാസം അനുസരിച്ച് ലോക്കല്‍ പോലിസ് സ്‌റ്റേഷനുകള്‍ ഒരു പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ന്യൂഡല്‍ഹി: നിങ്ങളുടെ പാസ്‌പോര്‍ട്ട് അപേക്ഷയ്ക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്നത് ഇനി എളുപ്പമാകും. ഇന്നു മുതല്‍ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ (POPSK) പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇതു പ്രകാരം പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് അവരുടെ റസിഡന്‍ഷ്യല്‍ വിലാസം അനുസരിച്ച് ലോക്കല്‍ പോലിസ് സ്‌റ്റേഷനുകള്‍ ഒരു പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് അപേക്ഷകന്റെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ അധികാരികള്‍ പരിശോധിക്കേണ്ട് നിര്‍ബന്ധമാണ്. ഒരു വ്യക്തി തൊഴില്‍, ദീര്‍ഘകാല വിസ, റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അല്ലെങ്കില്‍ വിദേശ രാജ്യത്തേക്കുള്ള കുടിയേറ്റം എന്നിവയ്ക്കായി അപേക്ഷിക്കുമ്പോഴും സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
നേരത്തെ, വിദേശത്ത് താമസിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയോ ഇന്ത്യന്‍ എംബസി/ഹൈ കമ്മീഷന്‍ ഓഫിസിലോ ഓണ്‍ലൈനായി പിപിസിക്ക് അപേക്ഷിക്കാം. ഇപ്പോള്‍, പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ പ്രക്രിയ സുഗമമാക്കുന്നതിന്, സര്‍ക്കാര്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും (POPSK) പിസിസിക്ക് അപേക്ഷകള്‍ അനുവദിച്ചു.
'പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യകതയില്‍ പ്രതീക്ഷിക്കാത്ത കുതിച്ചുചാട്ടം പരിഹരിക്കുന്നതിനാണ്' നടപടി സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.