പൗരത്വ നിയമ ഭേദഗതി: മോഡിക്കും അമിത് ഷായ്ക്കും ജനകീയ മുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ

ദേശീയപതാകയേന്തി നടത്തിയ പ്രതിഷേധ റാലി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന നടന്ന സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.ഷാനിമോള്‍ഉസ്മാന്‍ എംഎല്‍എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

Update: 2019-12-28 17:16 GMT

ചേര്‍ത്തല:പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയും വിവിധ രാഷട്രീയ സാമുദായിക സംഘടനകളും ചേര്‍ന്ന് പ്രതിഷേധറാലിയും സമ്മേളനവും നടത്തി.ദേശീയപതാകയേന്തി നടത്തിയ പ്രതിഷേധ റാലി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന നടന്ന സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.വി ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ജാതിയോ മതമോ വ്യാത്യാസമില്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച് പോരാടുമെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

ഈ വിഷയത്തില്‍ നടക്കുന്ന ജനകീയ മുന്നേറ്റം കണ്ടില്ലെന്ന് നടിക്കാന്‍ മോദിക്കും, അമിത് ഷാക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയര്‍മാന്‍ സി എം അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു.ഷാനിമോള്‍ഉസ്മാന്‍ എംഎല്‍എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നിസാര്‍ കോതങ്ങാട് പ്രമേയം അവതരിപ്പിച്ചു.വി ടി ജോസഫ്,ബി ഫൈസല്‍,എം എച്ച് ഷാജഹാന്‍, സിറാജുദ്ദീന്‍ വെളുത്തേടത്ത്,എന്‍ പി ബദറുദ്ദീന്‍,കെ എ ലത്തീഫ്,കെ എസ് അഷറഫ്,എസ് ശരത്, തൈക്കല്‍ സത്താര്‍,എന്‍ ആര്‍ ബാബുരാജ്,പി കെ അബ്ദുള്‍ ജലീല്‍,ടി എസ് നാസിമുദ്ദീന്‍ ,പി കെ ഫസലുദ്ദീന്‍ പങ്കെടുത്തു 

Tags:    

Similar News