പൗരത്വ ഭേദഗതി ബില്ലിനെതിരെ എറണാകുളത്ത് പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്തി സംയുക്ത സമിതി

ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണ് ഹാള്‍ വഴി മേനക ജന്‍ഷനില്‍ അവസാനിച്ചു.എസ്ഡിപിഐ,വെല്‍ഫെയര്‍ പാര്‍ട്ടി,ബി എസ് പി,വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഫ്രറ്റേണിറ്റി,വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് എന്നീ സംഘടനകളുടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു

Update: 2019-12-17 12:07 GMT

കൊച്ചി: പൗരത്വ ഭേദഗതിക്കെതിരെ നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് എറണാകുളത്ത് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ പ്രതിഷേധറാലി നടത്തി. ഷെമീര്‍ മാഞ്ഞാലി(. എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ്),ജ്യോതി വാസ്(വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്)സിജികുമാര്‍(ബിഎസ്പി ജില്ലാ സെക്രട്ടറി),റൈഹാനത്ത് ടീച്ചര്‍(സംസ്ഥാന പ്രസിഡന്റ് ,വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്)വി എം.ഫൈസല്‍,സമദ് നെടുമ്പാശ്ശേരി,ഷംസുദ്ദീന്‍ എടയാര്‍,അജ്മല്‍ കെ മുജീബ്,സദഖത്ത്,സുധീര്‍ ഏലൂക്കര,റഷീദ് എടയപ്പുറം,ലത്തീഫ് കോമ്പാറ,മുസ്തഫ പള്ളുരുത്തി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. 

ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണ് ഹാള്‍ വഴി മേനക ജന്‍ഷനില്‍ അവസാനിച്ചു.എസ്ഡിപിഐ,വെല്‍ഫെയര്‍ പാര്‍ട്ടി,ബി എസ് പി,വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് ഫ്രറ്റേണിറ്റി,വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് എന്നീ സംഘടനകളുടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു 

Tags:    

Similar News