കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണയ്ക്ക് ഹാജരാകണം; വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി
തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം
കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയക്കിലിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന ബിഷപ് ഫ്രാങ്കോ മുളയക്കലിന്റെ ഹരജി ഹൈക്കോടതി തള്ളി.കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിചാരണയക്കായി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്‌സോ പ്രത്യേക കോടതിയില്‍ ബിഷപ് ഫ്രാങ്കോ മുളയക്കല്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.തുടര്‍ന്നാണ് ഫ്രാങ്കോ മുളയക്കല്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം.അതേ സമയം ജാമ്യത്തിലിറങ്ങിയ പ്രതി കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിലുള്ള ഹരജി നല്‍കിയിരിക്കുന്നതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ പ്രഥമ വിവര റിപോര്‍ട്ടിലും പിന്നീട് മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയിലും ശക്തമായ മൊഴിയുണ്ടെന്നും ഹരജി അനുവദിക്കരുതെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. കേസില്‍ നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി നേരത്തെ തള്ളയിരുന്നു.2018 ജൂണ്‍ 26 നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോ മുളയ്ല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു