അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു; മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍
കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ ദേശീയ പാതയ്ക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
മലപ്പുറം: കോട്ടക്കലില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ ചികിത്സയില്‍ കഴിയവേ മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. തമിഴ്‌നാട് കല്ലക്കുറുച്ചി അരശുവാണ് മരിച്ചത്. കോട്ടക്കല്‍ പറമ്പിലങ്ങാടിയില്‍ ദേശീയ പാതയ്ക്ക് സമീപം വാടക കെട്ടിടത്തിലാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ആക്രി പെറുക്കിയാണ് ജീവിച്ചിരുന്നത്. കടുത്ത പനിയെ ഇയാളെ 108 ആംബുലന്‍സില്‍ ഇന്നലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കൊവിഡ് സ്രവ പരിശോധനക്ക് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളൂ.