സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്.

Update: 2019-12-31 03:58 GMT

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഡീസല്‍ ലിറ്ററിന് രണ്ടുരൂപയാണ് വര്‍ധിച്ചത്. ഇതുപ്രകാരം കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.22 രൂപയും ഡീസലിന് 71.72 രൂപയുമാണ് ഇന്നത്തെ വില.

ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2.25 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.60 രൂപയും ഡീസലിന് 73.10 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77.56 രൂപ, 72.05 രൂപ എന്നിങ്ങനെയാണ്.

Tags:    

Similar News