മല്‍സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
വിഴിഞ്ഞം സ്വദേശി അബ്ദുര്‍ റഹ്്മാന്‍(47) ആണ് മരിച്ചത്
തിരുവനന്തപുരം: മല്‍സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേരെ തമിഴ്‌നാട് വള്ളത്തില്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. വിഴിഞ്ഞം സ്വദേശി അബ്ദുര്‍ റഹ്്മാന്‍(47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് അപകടം. രക്ഷപ്പെട്ടവര്‍ പുലര്‍ച്ചെ മൂന്നിനു കരയ്‌ക്കെത്തിയപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്. രാവിലെ നടത്തിയ തിരച്ചിലില്‍ കൊല്ലംകോട് ഭാഗത്ത് കടലില്‍ നിന്നാണ് അബ്ദുര്‍ റഹ്്മാന്റെ മൃതദേഹം കണ്ടെത്തി രാവിലെ 9ഓടെ കരയ്‌ക്കെത്തിച്ചത്. കരയില്‍ നിന്നു 6 മൈല്‍ അകലെ നടന്ന അപകടത്തില്‍ വള്ളം വല, എഞ്ചിന്‍ ഉള്‍പ്പെടെ മുങ്ങുകയും നാലുപേരും നീന്തുകയുമായിരുന്നു. എന്നാല്‍ അബ്ദുര്‍റഹ്മാന്‍ അവശനായി മുങ്ങിപ്പോവുകയായിരുന്നു. മണിക്കൂറുകള്‍ നീന്തിയ ശേഷമാണ് മൂന്നുപേരെയും അതുവഴി വന്ന തമിഴ്‌നാട് വള്ളം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്.