ഒരു ഉദ്യോഗസ്ഥന് കൂടി കൊവിഡ്; ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും
എയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: ഒരു പോലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. നേരത്തെ ഇവിടുത്തെ രണ്ട് വനിതാ പോലിസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
എയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം എയർപോർട്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലിസുകാർ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതിനെത്തുടർന്ന് ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.