ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150ൽ പരം രാജ്യങ്ങളിൽ നിന്നായി ഇന്ന് വൈകിട്ട് വരെ ആകെ 276700 പേർ രജിസ്റ്റർ ചെയ്തു.

Update: 2020-04-28 11:15 GMT

തിരുവനന്തപുരം: മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ നാളെ വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ,  ഇന്റർവ്യൂ, തീർത്ഥാടനം,  വിനോദയാത്ര,  ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, ജോലി നഷ്ടപ്പെട്ടവർ, റിട്ടയർ ചെയ്തവർ, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് ആദ്യ മുൻഗണന.

പ്രവാസി രജിസ്‌ട്രേഷൻ

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150ൽ പരം രാജ്യങ്ങളിൽ നിന്നായി ഇന്ന് വൈകിട്ട് വരെ ആകെ 276700 പേർ രജിസ്റ്റർ ചെയ്തു.  

Tags:    

Similar News