ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ അറസ്റ്റില്‍; 35 പേര്‍ പിടിയില്‍

കൂത്താട്ടുകുളം ഓലിയപ്പുറം സ്വദേശി ജില്‍സ് (42) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലയില്‍ 25 പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 35 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് നാല്‍പതോളം മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു

Update: 2021-06-07 04:25 GMT

കൊച്ചി: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുപ്പത്തിയഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. കൂത്താട്ടുകുളം ഓലിയപ്പുറം സ്വദേശി ജില്‍സ് (42) ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലയില്‍ 25 പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ 35 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്ന് നാല്‍പതോളം മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്‍, സൈബര്‍ സ്റ്റേഷന്‍, ബന്ധപ്പെട്ട സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്റെനിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News