ഓപറേഷന്‍ പി ഹണ്ട് : എറണാകുളത്ത് മൂന്നു പേര്‍ അറസ്റ്റില്‍; എഴു പേര്‍ക്കെതിരെ കേസ്

ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, മുവാറ്റുപുഴ എന്നീ മൂന്ന് സബ് ഡിവിഷനുകളിലായി ഇന്ന് രാവിലെ 7മുതലായിരുന്നു റെയ്്ഡ് ആരംഭിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ദീപക് ദിനേശ്, രായമംഗലം സ്വദേശി അജയ് കൃഷ്ണന്‍, മൂവാറ്റുപുഴ,എരമല്ലൂര്‍ സ്വദേശി മുഹമ്മദ്ഷമില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2020-06-27 13:42 GMT

കൊച്ചി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡീയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരക്കുന്നതിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഓപറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഏഴു പേര്‍ക്കെതിരെ കേസ്.ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, മുവാറ്റുപുഴ എന്നീ മൂന്ന് സബ് ഡിവിഷനുകളിലായി ഇന്ന് രാവിലെ 7മുതലായിരുന്നു റെയ്ഡ് ആരംഭിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ദീപക്, രായമംഗലം സ്വദേശി അജയ് കൃഷ്ണന്‍, മൂവാറ്റുപുഴ,എരമല്ലൂര്‍ സ്വദേശി മുഹമ്മദ്ഷമില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരം പ്രവ്രത്തികളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് പോലിസ് വ്യക്തമാക്കി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ട്. വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News