സൗദിയില്‍ നഴ്സുമാര്‍ക്ക് അവസരം; നോര്‍ക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ മുതല്‍
നഴ്സിങ്ങില്‍ ബിരുദമുള്ള (ബിഎസ്സി) 22 നും 35 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. നഴ്സിങ്ങില്‍ ബിരുദമുള്ള (ബിഎസ്സി) 22 നും 35 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3,500മുതല്‍ 4050 സൗദി റിയാല്‍ വരെ (ഏകദേശം 70,000 രൂപ മുതല്‍ 80,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റnorkaksa19@gmail.comഎന്ന ഇ-മെയിലില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍www.norkaroots.orgവെബ് സൈറ്റിലും 00919061106777,ടോള്‍ഫ്രീ നമ്പറുകളിലും 18004253939(ഇന്ത്യയില്‍ നിന്നും),00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം)ലഭിക്കും.