ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് ഇന്ത്യയില്‍നിന്ന് നിയമനം; അവസാന തിയ്യതി നാളെ
ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. www.iisjed.org എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ജിദ്ദ: ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് ഇന്ത്യയില്‍നിന്ന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 17ന് ഇന്ത്യന്‍ സമയം 7.30ന് അവസാനിക്കും.
പ്രധാന അധ്യാപിക (കെജി വിഭാഗം), പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് ടീച്ചേര്‍സ്, കായിക അധ്യാപകര്‍, പ്രൈമറി, നഴ്‌സറി അധ്യാപകര്‍, കംപ്യൂട്ടര്‍ അധ്യാപകര്‍, സ്മാര്‍ട്ട് ക്ലാസ് റൂം മെയിന്റനന്‍സ് ആന്‍ഡ് റിപ്പയര്‍ ടെക്‌നീഷ്യന്‍, ബില്‍ഡിങ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, നഴ്‌സ്, ലബോറട്ടറി സ്റ്റാഫ്, ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ ടെക്‌നീഷ്യന്‍, ഓപറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വിവിധ തസ്തികകള്‍ക്കു ഒന്നിച്ചു അപേക്ഷിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് മുന്‍ഗണനയുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. www.iisjed.org എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍നിന്നും ലഭിക്കും.