കാപ്പന്‍ യോഗ്യനായ സ്ഥാനാര്‍ഥി; രാജിവച്ചവര്‍ യുഡിഎഫിന്റെ ഉപകരണങ്ങളെന്ന് മന്ത്രി ശശീന്ദ്രന്‍

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭ്യാസങ്ങളുണ്ടാവാറുണ്ട്. എന്‍സിപിയില്‍ പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഭിന്നതകളില്ല.

Update: 2019-09-16 01:48 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍സിപിയിലുണ്ടായ കൂട്ടരാജി ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 42 പേരാണ് ഞായറാഴ്ച പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരം അഭ്യാസങ്ങളുണ്ടാവാറുണ്ട്.

രാജിവച്ചവര്‍ യുഡിഎഫിന്റെ ഉപകരണങ്ങളാണ്. മാണി സി കാപ്പന്‍ എന്തുകൊണ്ടും യോഗ്യനായ സ്ഥാനാര്‍ഥി തന്നെയാണ്. 42 പേരുടെ രാജി തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്‍സിപിയില്‍ പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഭിന്നതകളില്ല. രാജിവച്ചവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവുകയാണ് വേണ്ടത്. അവരോട് പാര്‍ട്ടി നേതൃത്വം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News