പാലാ ഉപതിരഞ്ഞെടുപ്പ്: മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ജോസ് കെ മാണി

വിജയസാധ്യതയുള്ള നേതാവിനെ തന്നെയായിരിക്കും പാലായില്‍ നിര്‍ത്തുകയെന്നും രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുംതന്നെയില്ല.

Update: 2019-08-29 06:40 GMT

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ജോസ് കെ മാണി എംപി. പാലായില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നെന്നായിരുന്നു കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. പല പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു പേരിലേക്ക് മാത്രമല്ല ചര്‍ച്ച ഒതുങ്ങുന്നത്. വിജയസാധ്യതയുള്ള നേതാവിനെ തന്നെയായിരിക്കും പാലായില്‍ നിര്‍ത്തുകയെന്നും രണ്ടുദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പങ്ങള്‍ ഒന്നുംതന്നെയില്ല.

പി ജെ ജോസഫുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. യുഡിഎഫിലുണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമായാണ് പി ജെ ജോസഫ് വിഭാഗം യോഗം ചേര്‍ന്നതെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ്- എമ്മില്‍ തര്‍ക്കം രൂക്ഷമാവുന്നതിനിടെയാണ്, വിജയസാധ്യത കണക്കിലെടുത്തുകൊണ്ട് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

                    തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വോട്ടര്‍മാരുടെ വികാരം പരിഗണിച്ച് പൊതുസമ്മതനായ സ്ഥാനാര്‍ഥി പാലായില്‍ വരണമെന്ന് മുന്‍ എംപിയും കേരള കോണ്‍ഗ്രസ് നേതാവുമായ ജോയ് എബ്രഹാം പറഞ്ഞു. കെ എം മാണി ആരെയും ശത്രുവായി കണ്ടിട്ടില്ല. അതിന് വിരുദ്ധമായ ശൈലി ആരെങ്കിലും സ്വീകരിച്ചാല്‍ അതിന്റെ ഗുണദോഷം അവര്‍ക്കുതന്നെ അനുഭവിക്കാം. ചിലരുടെ ദുരഭിമാനം കൊണ്ടുള്ള പ്രശ്‌നമേ കേരള കോണ്‍ഗ്രസില്‍ ഉള്ളൂവെന്നും ജോയ് എബ്രഹാം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോയ് എബ്രഹാമിന്റെ പരോക്ഷവിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ല.  

Tags:    

Similar News