പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി
ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജില്ല വിട്ട് പോകാനുള്ള അനുമതിയാണ് ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി നല്‍കിയിരിക്കുന്നത്
കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനിവദിച്ച് ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജില്ല വിട്ട് പോകാനുള്ള അനുമതിയാണ് ഇബ്രാഹിംകുഞ്ഞിന് നല്‍കിയിരിക്കുന്നത്.നിലവില്‍ കേസില്‍ താന്‍ ജാമ്യത്തിലാണ് എന്നാല്‍ ജില്ല വിട്ടു പോകാന്‍ അനുമതിയില്ല.ചികില്‍സയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ജാമ്യം ലഭിച്ച് ഇക്കാലയളവ് വരെ താന്‍ ജാമ്യവസ്ഥ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യ വസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ഹരജിയില്‍ ഇബ്രാഹിംകുഞ്ഞ് കോടതിയോട് അഭ്യര്‍ഥിച്ചു.ഇതേ തുടര്‍ന്നാണ് ജില്ല വിട്ടു പോകാന്‍ ഇബ്രാഹിംകുഞ്ഞിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.അതേ സമയം മറ്റു ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കും.
അര്‍ബുദ ബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ നവംബര്‍ 18 നാണ് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റു ചെയ്തത്. ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തത്.ഇബ്രാഹിംകുഞ്ഞിന് പിന്നീട് ദിവസങ്ങള്‍ക്കും ശേഷം ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്ത സുമിത് ഗോയല്‍, , ബെന്നിപോള്‍,എം ടി തങ്കച്ചന്‍,നാഗേഷ് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റു പ്രതികള്‍