പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: അന്വേഷണ റിപോര്‍ട് 10 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്

ഉദ്യോഗസ്ഥരുടേതടക്കം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജിലന്‍സ് സംഘം പറയുന്നു.പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്റെ പ്രതീക്ഷ. സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപോര്‍ട്ട് സമര്‍പ്പിക്കുക.

Update: 2019-05-20 14:14 GMT

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടേതടക്കം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിജിലന്‍സ് സംഘം പറയുന്നു. പാലം രൂപകല്‍പന ചെയ്ത കമ്പനിയുടെ തലവനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്തു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെയും പാലം നിര്‍മിക്കുന്ന സമയത്ത് എംഡിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കിറ്റ്‌കോയുടെ ഉദ്യോഗസ്ഥരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. പാലത്തില്‍ നിന്നും ശേഖരിച്ച് പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്റെ പ്രതീക്ഷ. സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തില്‍ വീണ്ടും പരിശോധന നടത്തിയ ശേഷമാകും റിപോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം അടച്ചിട്ടിരിക്കുന്ന പാലത്തില്‍ ടാറിങ് നടത്തുന്ന ജോലികള്‍ ആരംഭിച്ചു.പാലത്തിലെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ജോലികളും റീ ടാറിങും പൂര്‍ത്തിയായാല്‍ പാലം താല്‍ക്കാലികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തേക്കുമെന്നാണ് വിവരം.പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സമയം വേണമെന്നായിരുന്നു ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം പറഞ്ഞിരുന്നത്. 

Tags:    

Similar News