പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഹൈക്കോടതി; ടി ഒ സൂരജ് അടക്കം മൂന്നു പേരുടെ ജാമ്യഹരജി തള്ളി
പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.വലിയ ഗൂഡാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും കുടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.ഇത് അന്വേഷിക്കണം. പാലം നിര്‍മാണ കരാറില്‍ തിരിമറി നടന്നതായി ആരോപണമുണ്ട്. കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
കൊച്ചി; കൊച്ചി പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കേസില്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് വെളിയില്‍ വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു.വലിയ ഗൂഡാലോചന കേസില്‍ നടന്നിട്ടുണ്ടെന്നും കുടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത് അന്വേഷിക്കണം. പാലം നിര്‍മാണ കരാറില്‍ തിരിമറി നടന്നതായി ആരോപണമുണ്ട്. കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്.നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ബലക്ഷയം ഉണ്ടായത്.പാലത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും കോടതി പറഞ്ഞു.ടി ഒ സൂരജ് അടക്കമുളള പ്രതികളുടെ റിമാന്റ് കാലാവധി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും നീട്ടിയിരുന്നു.