സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളി

എംഎല്‍എ മാര്‍ മല്‍സരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം തിരുവാങ്കുളം സ്വദേശി എം അശോകനാണ് ഹരജി നല്‍കിയിരിക്കുന്നത്.സിറ്റിംഗ് എംഎല്‍എ മാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചാല്‍ ഇവര്‍ എംഎല്‍എ മാരായി വിജയിച്ച മണ്ഡലങ്ങളില്‍ വീണ്ടും ഉപതരിഞ്ഞെടുപ്പ് വേണ്ടിവരും. ഇത് ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്‍ ഹരജി നല്‍കിയത്.

Update: 2019-03-27 10:42 GMT

കൊച്ചി: സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈക്കോടതി തള്ളി.ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.എംഎല്‍എ മാര്‍ മല്‍സരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം തിരുവാങ്കുളം സ്വദേശി എം അശോകനാണ് ഹരജി നല്‍കിയിരിക്കുന്നത്.സിറ്റിംഗ് എംഎല്‍എ മാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചാല്‍ ഇവര്‍ എംഎല്‍എ മാരായി വിജയിച്ച മണ്ഡലങ്ങളില്‍ വീണ്ടും ഉപതരിഞ്ഞെടുപ്പ് വേണ്ടിവരും. ഇത് ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്‍ ഹരജി നല്‍കിയത്.

പൊതുജനങ്ങളുടെ ആവശ്യ പ്രകാരമല്ല എംഎല്‍എ മാര്‍ മല്‍സരിക്കുന്നത്  രാഷ്ട്രീയ മോഹം മാത്രമാണ് ഇതിനു പിന്നിലുള്ളത്.ഇവര്‍ വിജയിക്കുകയും തുടര്‍ന്ന്  ഉപതിരഞ്ഞെടുപ്പുണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അതിനുള്ള ചെലവ് ഇവരില്‍ നിന്നു തന്നെ ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നുമായി സിറ്റിംഗ് എംഎല്‍എമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്.ഇവര്‍ വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മിനി തിരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നാണ് ചൂണ്ടികാണിക്കപെടുന്നത്.

Tags:    

Similar News