പ്രതിഷേധം അവസാനിപ്പിച്ച് കെ വി തോമസ് മടങ്ങിയെത്തി ; യുഡിഎഫിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ്
താന്‍ ഒരു സാധാരണ പ്രവര്‍ത്തനകനായിട്ടാണ് ഇപ്പോള്‍ എറണാകുളത്തേയക്ക് മടങ്ങിയെത്തിരിക്കുന്നത്.സീറ്റ് നിഷേധിച്ചതില്‍ തനിക്ക് വിഷമവും ബുദ്ധിമുട്ടുമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് തന്നെ താന്‍ മാറാന്‍ തയാറായിരുന്നു.പക്ഷേ തന്നോട് മാറാന്‍ പറഞ്ഞില്ല.അവസാന നിമിഷം തനിക്ക് സീറ്റില്ലെന്ന് മാധ്യമങ്ങൡലൂടെയാണ് അറിയുന്നത്. അതിന്റെ വേദന തനിക്കുണ്ടായിരുന്നു.പിന്നീട് സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കന്മാര്‍ താനുമായി സംസാരിച്ചപ്പോള്‍ എല്ലാ വിഷമങ്ങളും മാറി.ഒരു സ്ഥാനവും താന്‍ ചോദിച്ചിട്ടില്ല. ഒരുറപ്പും ലഭിച്ചിട്ടില്ല.
കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ യുഡിഎഫ് സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന പ്രഫ കെ വി തോമസ് എറണാകുളത്ത് മടങ്ങിയെത്തി.കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്‍ത്തനത്തിന് തന്റെ എല്ലാ പിന്തുണയും പ്രവര്‍ത്തനവും ഉണ്ടാകും.എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തും വരും ദിവസങ്ങളില്‍ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിന് ഇറങ്ങും.താന്‍ ഒരു സാധാരണ പ്രവര്‍ത്തനകനായിട്ടാണ് ഇപ്പോള്‍ എറണാകുളത്തേയക്ക് മടങ്ങിയെത്തിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.
1968 ല്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന താന്‍ പിന്നീട് ഡിസിസി പ്രസിഡന്റായി, കെപിസിസി ഖജാന്‍ജിയായി,എംപിയായി,എംഎല്‍എയായി സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി. അന്നും ഇന്നും തന്റെ ഊര്‍ജം പ്രവര്‍ത്തകരാണ് അവര്‍ക്കൊപ്പമാണ് താന്‍ നിലകൊള്ളുന്നത്.സീറ്റ് നിഷേധിച്ചതില്‍ തനിക്ക് വിഷമവും ബുദ്ധിമുട്ടുമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് തന്നെ താന്‍ മാറാന്‍ തയാറായിരുന്നു.പക്ഷേ തന്നോട് മാറാന്‍ പറഞ്ഞില്ല.അവസാന നിമിഷം തനിക്ക് സീറ്റില്ലെന്ന് മാധ്യമ ങ്ങളിലൂടെ ആണ് അറിയുന്നത്. അതിന്റെ വേദന തനിക്കുണ്ടായിരുന്നു.പിന്നീട് സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കന്മാര്‍ താനുമായി സംസാരിച്ചപ്പോള്‍ എല്ലാ വിഷമങ്ങളും മാറിയെന്നൂം കെ വി തോമസ് പറഞ്ഞു. എന്തെങ്കിലും ഉറപ്പു അവര്‍ നല്‍കിയോയെന്ന ചോദ്യത്തിന് ഒരു ഉറപ്പിന്റെയും പേരിലല്ലെന്നായിരുന്നു കെ വി തോമസിന്റെ മറുപടി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയക്ക് കെ വി തോമസ് വരുമെന്ന പ്രചരണമുണ്ടല്ലോയെന്ന ചോദ്യത്തിന് ഇതെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നായിരുന്നു കെ വി തോമസിന്റെ മറുപടി.ഇതൊന്നുമല്ല വിഷയമെന്നും താന്‍ ഒരു സ്ഥാനവും ചോദിച്ചിട്ടില്ലെന്നും എറണാകുളം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ചോദിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.നെടുമ്പാശേരി വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് പ്രഫ കെ വി തോമസിന് നല്‍കിയത്.