തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലു മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നു ആര്‍എംപിഐ. വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. വടകരയില്‍ ശക്തമായ മല്‍സരമായിരിക്കും നടക്കുക. മറ്റു പാര്‍ട്ടികളുടെ പിന്തുണ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. പ്രധാന സ്ഥാനാര്‍ഥികള്‍ തന്നെയായിരിക്കും ഈ മണ്ഡലങ്ങളില്‍ മല്‍സരിക്കുക. എന്നാല്‍ ആരാണ് സ്ഥാനാര്‍ഥികള്‍ എന്നത് കേന്ദ്രകമ്മിറ്റി അംഗീകാരത്തിനു ശേഷം പ്രഖ്യാപിക്കും. കേരളത്തില്‍ സിപിഎമ്മാണ് മുഖ്യശത്രുവെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം വടകരയില്‍ കെ കെ രമയായിരിക്കും സ്ഥാനാര്‍ഥിയെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.