വടകരയില്‍ അപരന്മാര്‍ എല്‍ഡിഎഫിന്റെ പരാജയഭീതി മൂലം: എന്‍ വേണു

വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍ഡിഎഫിന്റെ തെറ്റായ നിലപാടിനെതിരേ തിരഞ്ഞെടുപ്പില്‍ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.

Update: 2021-03-20 13:34 GMT

കോഴിക്കോട്: വടകര നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണയുള്ള ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെകെ രമക്കെതിരേ മൂന്ന് അപരന്മാരെ മത്സരിപ്പിക്കുന്നത് പരാജയഭീതി കൊണ്ടെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.

വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാരെ അവഹേളിക്കുന്ന എല്‍ഡിഎഫിന്റെ തെറ്റായ നിലപാടിനെതിരേ തിരഞ്ഞെടുപ്പില്‍ ഉല്‍ബുദ്ധരായ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും വേണു പറഞ്ഞു.

Tags:    

Similar News