പേരാമ്പ്ര മസ്ജിദിനുനേരെ കല്ലേറ്: മന്ത്രിയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷം

നിഷ്പക്ഷമായി ജോലി ചെയ്യുന്ന പോലിസുകാര്‍ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്.

Update: 2019-01-07 13:40 GMT

തിരുവനന്തപുരം: പേരാമ്പ്ര ജുമാമസ്ജിദിന് കല്ലെറിഞ്ഞ് വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലിസുകാര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍ ആരോപിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിഷ്പക്ഷമായി ജോലി ചെയ്യുന്ന പോലിസുകാര്‍ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്.ഇത് നാട്ടില്‍ സമാധാനം പുസ്ഥാപിക്കുന്നതിന് സഹായകരമല്ല. പോലിസിനെ തളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായകരമാവൂ. യഥാര്‍ത്ഥത്തില്‍ ജുമാമസ്ജിദ്ദിന് നേരെ നടന്ന അതിക്രമത്തിന് സിപിഎം മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ താന്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസ്സാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News