നീരൊഴുക്ക് കുറഞ്ഞു; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് അടച്ചു

ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം ഒഴുകുന്നില്ല.

Update: 2020-08-10 12:40 GMT

തൃശൂര്‍: നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് അടച്ചു. ഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം ഒഴുകുന്നില്ല.

കാലവര്‍ഷം ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഡാം തുറന്നത്. ഡാം തുറന്നതോടെ ചാലക്കുടി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചിരുന്നു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    

Similar News