മലപ്പുറം: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മസ്ജിദില്‍ സര്‍വ്വേ നടത്താന്‍ ഉത്തരവിറക്കിയ കോടതിക്കുള്ളതാണ്. മുസ്ലിം ജനവിഭാഗത്തെ പ്രകോപിപ്പിക്കും വിധം മതവികാരം വ്രണപ്പെടുത്തിയ ദുരൂഹമായ കോടതി ഉത്തരവിനെ കുറിച്ചും നിരപരാധികള്‍ കൊല്ലപ്പെടാനുണ്ടായ സംഭവത്തെ കുറിച്ചും സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മീഷനും അന്വേഷിക്കണമെന്നും വഹ്ദത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം ആവശ്യപ്പെട്ടു.