പെരിന്തല്‍മണ്ണ: പന്ത്രണ്ട് കോടി രുപയിലധികം ചിലവഴിച്ച് നിര്‍മിച്ച പെരിന്തല്‍മണ്ണയിലെ ഹൈടെക് കോടതി സമുച്ചയം 23ന് നാടിന് സമര്‍പ്പിക്കും. കോടതി പരിസരത്ത് 10ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉത്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജ് പി ഡി രാജന്‍ അധ്യക്ഷത വഹിക്കും. മഞ്ചേരി സെഷന്‍ കോടതി ജഡ്ജ് സുരേഷ് കുമാര്‍ പോള്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, മഞ്ഞളാംകുഴി അലി എം എല്‍ എ പങ്കെടുക്കും. മൂന്ന് നിലകളിലായി എട്ട് കോടതികള്‍ക്കുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. നിലവിലെ രണ്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളും, കുടുബ കോടതിയുടെ സിറ്റിങ്ങും മോട്ടോര്‍ വാഹന കോടതികളും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും. എല്ലാവിധ ആധുനിക സംവിധാനങ്ങളും കോടതിയില്‍ ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജ് സുരേഷ് കുമാര്‍ പോള്‍, ടി മധുസൂധനന്‍, പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സുനില്‍കുമാര്‍, ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ടി അന്‍സി, പെരിന്തല്‍മണ്ണ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കെ ടി അബൂബക്കര്‍, പ്രസിണ്ടന്റ് എ ടി അയമുട്ടി സംസാരിച്ചു.