യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: കല്ലട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കി
യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനാല്‍ പെര്‍മിറ്റ് റദ്ദാക്കരുതെന്നായിരുന്നു സുരേഷ് കല്ലട വാദിച്ചു. രാവിലെ നടന്ന യോഗത്തിന് ശേഷം വൈകുന്നേരമാണ് പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
തൃശൂര്‍: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കി. തൃശൂര്‍ ആര്‍ടിഐ സമിതിയുടേതാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ ഇന്ന് രാവിലെ ആര്‍ടിഐ സമിതി യോഗം ചേര്‍ന്നിരുന്നു. യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനാല്‍ പെര്‍മിറ്റ് റദ്ദാക്കരുതെന്നായിരുന്നു സുരേഷ് കല്ലട വാദിച്ചു. രാവിലെ നടന്ന യോഗത്തിന് ശേഷം വൈകുന്നേരമാണ് പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
ഏപ്രില്‍ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചത്. സംഭവം വിവാദമായതോടെ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ എറണാകുളം ആര്‍ടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റര്‍ ചെയ്തത് ഇരിങ്ങാലക്കുട ആര്‍ടിഒയുടെ കീഴിലായതിനാല്‍ തുടര്‍ നടപടികള്‍ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു.
ഇരിഞ്ഞാലക്കുട ആര്‍ടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയില്‍ തീരുമാനമെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി ആര്‍ടിഒ ഉള്പ്പടെയുള്ളവരടങ്ങുന്നതാണ് റോഡ് ട്രാഫിക് അതോറിറ്റി. സമിതി എടുത്ത തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുക എളുപ്പമല്ല.