ആര്‍ എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ അബ്ദുറബ്ബിന്റെ നടപടി വിവാദത്തില്‍

സംഘ്പരിവാറിനെതിരെ ശക്തമായി പ്രചരണ രംഗത്തുള്ള അബ്ദുറബ്ബിന്റെ നടപടി വിവാദമായിരിക്കുകയാണ്.

Update: 2023-09-24 05:55 GMT

പരപ്പനങ്ങാടി : മുന്‍ മന്ത്രി പി കെ അബ്ദുറബ് ആര്‍ എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍ . പരപ്പനങ്ങാടിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായിരുന്ന പാലക്കല്‍ ജഗനീവാസന്റെ ഒന്നാം ചരമ അനുസ്മരണ പരിപാടിയാണ് മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് ഉദ്്ഘാടനം ചെയ്തത്.

അടുത്ത കാലത്തായി സംഘ്പരിവാറിനെതിരെ ശക്തമായി പ്രചരണ രംഗത്തുള്ള അബ്ദുറബ്ബിന്റെ നടപടി വിവാദമായിരിക്കുകയാണ്. പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ , മുന്‍ സിഡ് കൊ ചെയര്‍മാനും സി.പി.ഐ നേതാവുമായ പുളിക്കലകത്ത് നിയാസ്, അടക്കം പരിപാടിയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അബ്ദുറബ്ബിന്റെ മണ്ഡലത്തിലെ കൊടിഞ്ഞിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാല്‍ ഫൈസല്‍ കൊല്ലപെട്ടപ്പോള്‍ ശക്തമായി സമരരംഗത്തടക്കം മുന്നിലുണ്ടായിരുന്നവര്‍ സംഘ്പരിവാര നേതാവിന്റെ അനുസ്മരണ വേദിയില്‍ പ്രത്യക്ഷപെട്ടത് ഫാഷിസ്റ്റ് ക്രൂരതകളെ മറന്ന് കൊണ്ടാവരുതെന്നാണ് വിമര്‍ശനം.

ബി ജെ പി  ജില്ലാ അധ്യക്ഷന്‍ തേലത്ത് രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയാസ് പുളിക്കലകത്ത് , എ ഉസ്മാന്‍ , കാട്ടുങ്ങല്‍ മുഹമ്മദുകുട്ടി, ജയദേവന്‍, കുഞ്ഞി മരയ്ക്കാര്‍ , തോട്ടത്തില്‍ ഗിരീഷ്, ഷിഫ അഷ്‌റഫ്, പുനത്തില്‍ രവീന്ദ്രന്‍ വ്യാപാരി വ്യവസായി നേതാവ് വിനോദ്, ബി.ജെപി. ജില്ലാ നിക്രട്ടറി പ്രേമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Tags:    

Similar News